Site icon Janayugom Online

തങ്ങളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നതു വരെ പ്രക്ഷേഭം തുടരുമെന്ന് കര്‍ഷകര്‍

തങ്ങളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നു കര്‍ഷക നേതാവ് സര്‍വാന്‍ സിങ് പന്ദര്‍ അഭിപ്രായപ്പെട്ടു.കര്‍ഷകര്‍ക്ക് എന്ത് സംഭവിച്ചാലും പ്രധാനമന്ത്രി നരേന്ദ്രമോഡി സംസാരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഡല്‍ഹി മാര്‍ച്ചില്‍ പങ്കെടുക്കുന്ന ആയിരക്കണക്കിന് കര്‍ഷകരാണ് പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ ക്യാമ്പ് ചെയ്യുന്നത്. താല്‍കാലികമായി നിര്‍ത്തിവെച്ചെങ്കിലും ശംഭു, ഖനൗരി അതിര്‍ത്തികളില്‍ കര്‍ഷകര്‍ പ്രതിഷേധം തുടരുന്നുണ്ട്.പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട കര്‍ഷകന്റെ മരണത്തില്‍ അനുശോചിച്ച് ശനിയാഴ്ച പ്രതിഷേധ സ്ഥലത്ത് കര്‍ഷകര്‍ മെഴുകുതിരി മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു.

അതേസമയം, ഫെബ്രുവരി 13ന് പ്രതിഷേധം ആരംഭിച്ചതു മുതല്‍ അടച്ചിട്ടിരുന്ന സിംഗു, ടിക്രി അതിര്‍ത്തികള്‍ ഭാഗികമായി തുറക്കാനുള്ള നടപടികള്‍ അധികൃതര്‍ ആരംഭിച്ചു. അതേസമയം പ്രതിഷേധ മാര്‍ച്ചിനിടെ പൊതുമുതല്‍ നശിപ്പിച്ച കര്‍ഷകരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ ഹരിയാന പൊലീസ് ആരംഭിച്ചു എന്നാണ് റിപ്പോര്‍ട്ട്.

പ്രതിഷേധത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചാല്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നും നഷ്ടം നികത്താന്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും നോട്ടീസില്‍ മുമ്പ് ഹരിയാന പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു.

Eng­lish Summary:
The farm­ers said that they will con­tin­ue the agi­ta­tion until all their demands are accepted

You may also like this video:

Exit mobile version