Site iconSite icon Janayugom Online

കര്‍ഷക സമരം പുനരാരംഭിക്കും

കര്‍ഷക സമരം പുനരാരംഭിക്കാന്‍ കര്‍ഷക സംഘടനകള്‍. ഇന്ന് ഡല്‍ഹിയില്‍ ചേരുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. സംഘടനയുടെ ഭാവി പരിപാടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം. ഈ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായെങ്കിലും ബിജെപിയെ തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തില്‍ നിന്നും പിന്‍മാറില്ലെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി വലിയ പ്രചരണം നടത്തി. എന്നാല്‍ കര്‍ഷകരുടെ ലക്ഷ്യം ഒരു തെരഞ്ഞെടുപ്പ് മാത്രമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് പാര്‍ട്ടി അധികാരത്തിലിരിക്കുന്നു എന്നത് ഒരു പ്രശ്നമല്ല, തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പാക്കുന്നതുവരെ സമരം തുടരും. കര്‍ഷക സമരത്തിനിടെ യുഎപിഎ അടക്കം ചുമത്തി കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുക എന്നതാണ് പ്രധാന ആവശ്യം. കര്‍ഷകര്‍ ഭീകരവാദികളാണോ എന്നും ടികായത്ത് ചോദിച്ചു. വിളകള്‍ക്ക് കുറഞ്ഞ താങ്ങുവില ഉറപ്പാക്കണം. കര്‍ഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതുവരെ സമരം ശക്തമായി തന്നെ തുടരുമെന്നും ടികായത്ത് പറഞ്ഞു.

Eng­lish sum­ma­ry; The farm­ers’ strike will resume

You may also like this video;

Exit mobile version