Site iconSite icon Janayugom Online

കൈക്കുഞ്ഞുമായി പിതാവ് ട്രെയിനിനു മുന്നിൽ ചാടി മ രിച്ചു

traintrain

മാളികമുക്കിൽ കൈക്കുഞ്ഞുമായി പിതാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു. 39 വയസുള്ള ഔസേപ്പ് ദേവസ്യയാണ് ഒന്നരവയസുള്ള മകൾ അഗ്നയുമായി ട്രെയിനിനു മുന്നിലേക്ക് ചാടിയത്. കുടുംബപ്രശ്‌നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.പൊലീസ് സംഭവസ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

മാളികമുക്കിന് വടക്ക് ലെറ്റർലാൻഡ് സ്‌കൂളിന് സമീപം ഇന്നലെരാത്രി 7.40 നോടെ ആയിരുന്നു സംഭവം. മാളികമുക്കിൽ ഭാര്യ കാഞ്ഞിരംചിറ കുരിശിങ്കൽ സ്നേഹ റെയ്നോൾഡിന്റെ വീട്ടിൽ വന്നതാണ് അനീഷ്. പിന്നീട് അനീഷും ഭാര്യയുമായി വാക്കുതർക്കമുണ്ടായി. ഇതിനിടെ ക്ഷുഭിതനായ അനീഷ് കുഞ്ഞിനെയും കൊണ്ട് എറണാകുളം-കായംകുളം പാസഞ്ചർ ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നു.

Exit mobile version