Site icon Janayugom Online

പീഡനത്തിനിരയായ 10 വയസ്സുകാരിയുടെ പിതാവ് ആത്മഹത്യ ചെയ്തു

പീഡനത്തിനിരയായ 10 വയസ്സുകാരിയുടെ പിതാവ് ആത്മഹത്യ ചെയ്ത. കോട്ടയം കുറിച്ചിയിൽ പീഡനത്തിനിരയായ പത്തുവയസ്സുകാരിയുടെ പിതാവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച പലചരക്ക് കടക്കാരൻ കഴിഞ്ഞദിവസമാണ് അറസ്റ്റിലായത്. കുറിച്ചി സ്വദേശി 74 വയസ്സുള്ള യോഗിദാസൻ ആണ് അറസ്റ്റിലായത്. കുട്ടിയ്ക്കെതിരായ പീഡന വിവരം അറിഞ്ഞത് മുതൽ പിതാവ് മനോവിഷമത്തിൽ ആയിരുന്നുവെന്നാണ് വിവരം. 

ENGLISH SUMMARY:The father of a 10-year-old vic­tim has com­mit­ted suicide
You may also like this video

Exit mobile version