ദാരിദ്ര്യം സഹിക്കവയ്യാതെ നവജാത ശിശുവിനെ 30,000 രൂപയ്ക്ക് വിറ്റ് പിതാവ്. അസമിലെ ധേമാജി ജില്ലയിലാണ് തൊഴിലാളി തന്റെ 25 ദിവസം പ്രായമുള്ള കുഞ്ഞിനെ പിതാവ് വിറ്റത്. ശിശുക്ഷേമ സമിതി (CWC) ഇടപെട്ട് കുഞ്ഞിനെ രക്ഷപ്പെടുത്തി.
സംഭവത്തില്‍ കുഞ്ഞിന്റെ മാതാപിതാക്കൾ ബുദ്ധിമാൻ ബോറ, സബിത ബോറ എന്നിവര്‍ക്കെതിരെയും കുഞ്ഞിനെ വാങ്ങിയ ആള്‍, ഇടനിലക്കാർ എന്നിവർക്കെതിരെയും സിലപഥർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്ന് ജില്ലാ ശിശുക്ഷേമസമിതി അധ്യക്ഷ രൂപാലി ദേക ബോർഗോഹൈൻ പറഞ്ഞു.
ഒക്‌ടോബർ നാലിന് ദിബ്രുഗഡിലെ അസം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പെൺകുട്ടി ജനിച്ചത്. കേസിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.