മുംബൈയിലെ കഫ് പരേഡിൽ സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത ഇരുപതുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത് സ്വന്തം പിതാവ്. ഡിഎൻഎ പരിശോധനയിലൂടെ കുറ്റകൃത്യം സ്ഥിരീകരിച്ചതിനെത്തുടർന്ന് പൊലീസ് പെണ്‍കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു. കേസിൽ നേരത്തെ ഒരു 17 വയസ്സുകാരൻ ഉള്‍പ്പടെ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിൽ വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പെൺകുട്ടി അഞ്ച് മാസം ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. തുടർന്ന് 17 പേരില്‍ നിന്ന് ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് പിതാവ് തന്നെയാണ് പ്രതിയെന്ന് തെളിഞ്ഞത്. ആദ്യം പരാതി നൽകാൻ വിസമ്മതിച്ച പിതാവ്, പെൺകുട്ടിക്ക് എങ്ങനെയാണ് ഗർഭമുണ്ടായതെന്ന് അറിയില്ലെന്ന നിലപാടിലായിരുന്നു. എന്നാൽ കൗൺസിലിംഗിന് ശേഷം പെൺകുട്ടി മൊഴി നൽകിയതോടെയാണ് ക്രൂരതയുടെ ചുരുളഴിഞ്ഞത്.

