തമിഴ്‌നാട് നീലഗിരി ഗൂഡല്ലൂരില്‍ കടന്നല്‍ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കുറ്റ്യാടി ആയഞ്ചേരി സ്വദേശി സാബിറാണ് മരിച്ചത്. സാബിറിനൊപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുകള്‍ക്കും കടന്നല്‍ കുത്തേറ്റിരുന്നു. ഇവരെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുന്നാള്‍ ആഘോഷത്തിനായി ഗൂഡല്ലൂരില്‍ എത്തിയതായിരുന്നു സംഘം.
പെരുന്നാള്‍ ആഘോഷത്തിന് എത്തി; ഗൂഡല്ലൂരില്‍ കടന്നല്‍ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു

