Site iconSite icon Janayugom Online

സംസ്ഥാനകോണ്‍ഗ്രസില്‍ തരൂര്‍, വി ഡി സതീശന്‍ പോര് ശക്തമാകുന്നു

കെപിസിസിയുടെ വിലക്കിനിടയിലും ശശിതരൂര്‍എംപി കോഴിക്കോട്,മലപ്പുറം ജില്ലകളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുകയാണ്.തതൂരിന്‍റെ മലബാര്‍ പര്യടനം കോണ്‍ഗ്രസില്‍ പുതിയ ചില ചര്‍ച്ചകള്‍ക്ക് ഇടയാക്കുന്നു.ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ കടുത്ത ഭാഷയിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചത്.

കോണ്‍ഗ്രസില്‍ ഒരു തരത്തിലുള്ള സമാന്തര പ്രവര്‍ത്തനങ്ങളും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.ശശി തരൂര്‍ കഴിഞ്ഞ ദിവസമാണ് കോഴിക്കോടെത്തിയത്.ഇവിടെ ചില പരിപാടികളില്‍ പങ്കെടുത്ത അദ്ദേഹം ഇന്ന് മലപ്പുറത്തെത്തി. രാവിലെപാണക്കാടെത്തി സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി ചര്‍ച്ച നടത്തി. രാഷ്ട്രീയം ചര്‍ച്ച ചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി പറയുകയും ചെയ്തു. ശേഷം മാധ്യമങ്ങളുമായി സംസാരിച്ച ശേഷമാണ് തരൂര്‍ മടങ്ങിയത്. 

തരൂരിന് താക്കീത് നല്‍കുന്ന രീതിയിലായിരുന്നു വിഡി സതീശന്റെ പ്രതികരണം.പാര്‍ട്ടിയില്‍ ഒരുതരത്തിലുള്ള സമാന്തര പ്രവര്‍തനവും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കില്‍ അതില്‍ നിന്ന് ഒഴിയാന്‍ അവസരം നല്‍കും.വീണ്ടും തുടര്‍ന്നാല്‍ വച്ചുപൊറുപ്പിക്കില്ല. ഇനിയൊരു വിഭാഗീയത താങ്ങാന്‍ കോണ്‍ഗ്രസിന് ആരോഗ്യമില്ലെന്നും സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. മാധ്യമങ്ങളിലെ ചില വാര്‍ത്തകളും സോഷ്യല്‍ മീഡിയയിലെ പ്രചാരണവുമെല്ലാം അതിന്റെ ഭാഗമാണ്.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞതു തന്നെയാണ് താന്‍ ഇന്ന് ആവര്‍ത്തിക്കുന്നത്. തകര്‍ച്ചയില്‍ നിന്ന് യുഡിഎഫും കോണ്‍ഗ്രസും ഉയര്‍ന്നു വരുമ്പോള്‍ അതിനെ തകര്‍ക്കാന്‍ ചില അജണ്ടകളുണ്ടാകുമെന്നും അതിനെ നേരിടുമെന്നും സതീശന്‍ പറഞ്ഞു. അതേസമയം, സതീശന്റെ പ്രസ്താവനയോട് ശശി തരൂര്‍ എംപി പ്രതികരിച്ചത് മറ്റൊരു രീതിയിലാണ്. സതീശന്‍ എന്താണ് പറഞ്ഞത് എന്ന് ഞാനറിഞ്ഞിട്ടില്ല. 

പാണക്കാട് തങ്ങളെ കാണാന്‍ മുമ്പും പലതവണ വന്നിട്ടുണ്ട്. വിവാദമാക്കേണ്ട ആവശ്യമില്ല. സതീശന്റെ പരാമര്‍ശത്തില്‍ തനിക്ക് ഒന്നും പറയാനില്ല. താനിത് വരെ ഒരു ഗ്രൂപ്പിന്റെയും ഭാഗമല്ല. ഗ്രൂപ്പ് ഉണ്ടാക്കാനുള്ള ശ്രമങ്ങളില്ലെന്നും തരൂര്‍ പറഞ്ഞു.അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 20 സീറ്റിലും ജയിക്കുമെന്ന് സതീശന്‍ പറഞ്ഞു.

ശക്തമായ ഒരുക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയ്ക്ക് കേരളത്തില്‍ ലഭിച്ച ജനപങ്കാളിത്തം കോണ്‍ഗ്രസിന്റെ ചിട്ടയായ പ്രവര്‍ത്തനം കൊണ്ടാണെന്ന് പറഞ്ഞ അദ്ദേഹം അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളിലെ യുഡിഎഫ് വിജയവും സതീശന്‍ പറയുന്നു

Eng­lish Summary:
The fight between Tha­roor and VD Satheesan is inten­si­fy­ing in the state Congress

You may also like this video:

Exit mobile version