കേരളാ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008- 2018 ഭേദഗതി പ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനം, ഡാറ്റാ ബാങ്ക് എന്നിവയുമായി ബന്ധപ്പെട്ട് കുടിശ്ശിക ഫയൽ തീർപ്പാക്കുന്നതിനായി ആലപ്പുഴ റവന്യൂ ഡിവിഷണൽ ഓഫീസിൽ ഫയൽ അദാലത്ത് സംഘടിപ്പിച്ചു.
200 ഓളം ഫയലുകൾ തീർപ്പാക്കി. ആയതിൽ 150 ഓളം ഉത്തരവുകൾ കക്ഷികൾക്ക് നേരിട്ട് വിതരണം ചെയ്തു. ഇതുവരെ ഈ വിഷയത്തിൽ മൂന്ന് ഫയൽ അദാലത്തുകൾ നടത്തി 700 ഓളം ഫയലുകൾ തീർപ്പാക്കി. കുടിശ്ശിക ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിന് കർശന നടപടികൾ സ്വീകരിച്ചു വരുന്നതായി സബ് കളക്ടർ സൂരജ് ഷാജി അറിയിച്ചു. അദാലത്തിൽ ബി കവിത, സീനിയർ സൂപ്രണ്ട് ഉഷ, തഹസിൽദാർ സുനിൽകുമാർ, സുധി പി ഡി, ഗിരീശൻ കെ വി, സനൽകുമാർ എന്നിവർ പങ്കടുത്തു.