സിനിമയുടെ ജയപരാജയങ്ങൾ മാനസികമായി സ്വാധീനിക്കാറുണ്ടെന്ന് നടൻ വിക്രം. പുതിയ ചിത്രമായ കോബ്രയുടെ പ്രചരണാർത്ഥം കൊച്ചിയിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വിക്രം.
വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നതിനാണ് താല്പര്യം. സമ്മർദ്ദം ഏറെ അനുഭവിച്ച്, പരിശ്രമിച്ച് തിയറ്ററുകളിലെത്തിക്കുന്ന സിനിമ കാര്യമായ ചലനങ്ങൾ ഉണ്ടാക്കാതെ പോയാൽ അത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും വിക്രം പറഞ്ഞു.
ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന മലയാള താരങ്ങളായ റോഷൻ മാത്യുവിനും മിയക്കും പുറമേ മൃണാലിനി രവി, മീനാക്ഷി ഗോവിന്ദരാജൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
ഡ്രീം ബിഗ് ഫിലിംസും ഇ ഫോർ എന്റർടൈൻമെന്റും ഗോകുലം ഫിലിംസും ചേർന്നാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്. ആർ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്തിരിക്കുന്ന കോബ്രയുടെ സംഗീതം എ ആർ റഹ്മാനാണ്.
30ന് കേരളത്തിൽ നൂറിലേറെ സ്ക്രീനുകളിൽ കോബ്ര പ്രദർശനത്തിനെത്തും.
English Summary: The film’s failure is influenced by: Vikram
You may like this video also