താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ആശങ്ക പടര്‍ത്തി തീ പിടിച്ചു. അഞ്ച്, ആറ് വാര്‍ഡുകളുടെ ഇടയിലുള്ള ഭാഗത്താണ് ഇന്ന്
രാവിലെ 9.45 ഓടെ തീ പടര്‍ന്നത്. ഇവിടെ കാര്‍ട്ടണ്‍ പുറംചട്ടയടക്കമുള്ള പാഴ് വസ്തുക്കള്‍ക്കാണ് തീ പിടിച്ചത്.ആശുപത്രിയിലെ അഗ്‌നിശമന സംവിധാനം ഉപയോഗിച്ച് ജീവനക്കാര്‍ തീയണച്ചുതുടങ്ങിയപ്പോള്‍ തന്നെ അഗ്‌നിശമന സേനാ വിഭാഗം എത്തി പൂര്‍ണമായി തീയണച്ചു.
പുക പടര്‍ന്നത് വാര്‍ഡുകളില്‍ ആശങ്കയായി. ഇതോടെ അഞ്ച്, ആറ് വാര്‍ഡുകളിലുണ്ടായിരുന്ന 20 ഓളം വരുന്ന രോഗികളെ മറ്റു വാര്‍ഡുകളിലേക്കു മാറ്റി. ഉച്ചക്കു ശേഷം വാര്‍ഡുകളുടെ സ്ഥിതികള്‍ പൂര്‍വ്വസ്ഥിതിയിലാക്കി.
തീപിടുത്തത്തില്‍ ആശങ്കകളുയര്‍ന്ന സാഹചര്യത്തില്‍ വിഷയത്തില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. പോലീസും ശാസ്ത്രീയ പരിശോധനാ വിഭാഗവും ആശുപത്രിയിലെത്തി വിശദമായ പരിശോധന നടത്തി. എങ്ങനെ തീപടര്‍ന്നെന്നത് കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം.
താലൂക്കാശുപത്രിയിലെ തീപിടുത്തം ആശങ്ക പടർത്തി

