Site iconSite icon Janayugom Online

രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ അഗ്നിശമനസേനാ വിഭാഗം ഡ്രോണുകള്‍ വാങ്ങുന്നു

ദുരന്തമേഖലകളിൽ രക്ഷാപ്രവർത്തനത്തിന് ഉതകുന്ന അത്യാധുനിക ഉപകരണങ്ങൾ വാങ്ങാൻ അഗ്നിശമനസേനാ വിഭാഗം തയാറെടുക്കുന്നു.
ആദ്യഘട്ടത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക ഡ്രോണ്‍ യൂണിറ്റുകൾ വാങ്ങും. വാതകച്ചോർച്ചയും മറ്റുമുണ്ടായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് കടന്നുചെല്ലാൻ കഴിയാത്ത സ്ഥലങ്ങളിൽ പ്രത്യേകം രൂപകല്പനചെയ്ത വാഹനമടക്കം രക്ഷാപ്രവർത്തനത്തിന് സഹായകരമാകുന്ന ഉപകരണങ്ങളും അവയെ നിയന്ത്രിക്കുന്ന സോഫ്റ്റ്‌വേർ ഉൾപ്പെടെയുള്ള ലാപ്‌ടോപ് അടങ്ങുന്നതാണ് യൂണിറ്റ്. ഇൻസിഡന്റ് കമാൻഡ് വെഹിക്കിൾ എന്നാണ് വാഹനത്തിന്റെ പേര്. ഇവ ഓരോ ജില്ലയിലും ഓരോന്നുവീതം ലഭ്യമാക്കും. ആകെ 2.24 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 2,500 മീറ്റർ വരെ ഉയരത്തിൽ പറക്കാൻ കഴിയുന്ന ഡ്രോണുകളാണ് വാഹനത്തിലുണ്ടാവുക.
ഉയരമുള്ള കെട്ടിടങ്ങളിലെ തീ അണയ്ക്കാനും രക്ഷാപ്രവർത്തനം നടത്താനുമുള്ള ടേൺ ടേബിൾ ലാഡർ വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്. 60 മീറ്റർ പൊക്കത്തിൽ രക്ഷാപ്രവർത്തനം നടത്താൻ ഈ ഉപകരണത്തിന് കഴിയും.

Eng­lish Sum­ma­ry: The fire brigade is buy­ing drones to inten­si­fy res­cue operations

You may like this video also

Exit mobile version