Site icon Janayugom Online

ഓടയിൽ വീണ പശുവിന് 
ഫയർഫോഴ്സ് രക്ഷകരായി

 

ഓടയിൽ വീണ പശുവിന് ഫയർ ഫോഴ്സ് രക്ഷകരായി. ഹരിപ്പാട് റെയിൽവേ സ്റ്റേഷന് സമീപം കഴിഞ്ഞദിവസം വൈകിട്ട് 5.45 ഓടെ ആയിരുന്നു സംഭവം. സമീപവാസിയായ ബേബിയുടെ പശുവാണ് തീറ്റ എടുക്കാൻ കെട്ടിയിരുന്നതിന് സമീപത്തെ ഓടയിൽ വീണത്. പശുവിന്റെ കരച്ചിൽ കേട്ട് സമീപ വീട്ടുകാരാണ് ഫയർഫോഴ്സിൽ വിവരം അറിയിച്ചത്. ഹരിപ്പാട് നിന്നും ഫയർഫോഴ്സ് സംഘം എത്തി പശുവിനെ രക്ഷിച്ചു. ഓടയിൽ വീണ് പശുവിന്റെ ദേഹത്ത് ചെറിയ മുറിവ് ഉണ്ട്.

Exit mobile version