ഓടയിൽ വീണ പശുവിന് രക്ഷകരായി ഫയർ ഫോഴ്സ് സംഘം. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീർക്കുന്നം തട്ടയ്ക്കാട് വടക്കേതിൽ ജോയി മോളിയുടെ ഉടമസ്ഥതയിലുള്ള പശുവാണ് ഓടയിൽ വീണത്. രണ്ടാഴ്ച മുൻപാണ് ജോയി ഈ പശുവിനെ വാങ്ങിയത്.5 ദിവസം മുൻപ് പ്രസവിച്ച പശു യാദൃശ്ചികമായാണ് സമീപത്തെ ഓടയിൽ വീണത്.
ഇതിനെ രക്ഷപെടുത്താൻ നാട്ടുകാർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.ഇതോടെ വിവരമറിയിച്ചതിനെത്തുടർന്ന് ആലപ്പുഴയിൽ നിന്ന് അസി: സ്റ്റേഷൻ ഓഫീസർ മുഹമ്മദ് താഹയുടെ നേതൃത്വത്തിൽ ഒരു യൂണിറ്റ് ഫയർ ഫോഴ്സ് സംഘം അരമണിക്കൂറോളം പണിപ്പെട്ട് പശുവിനെ രക്ഷപെടുത്തുകയായിരുന്നു.പിന്നീട് ഭക്ഷണവും വെള്ളവും നൽകിയതോടെ പശു അപകട നില തരണം ചെയ്തു.

