അര മണിക്കൂറോളം ലിഫ്റ്റിൽ കുടുങ്ങിയ മെഡിക്കൽ ഷോപ്പ് ജീവനക്കാരനെ ഫയർ ഫോഴ്സ് എത്തി രക്ഷപ്പെടുത്തി. പാളയം കല്ലായ് റോഡ് യുമുന ആർക്കേഡിൽ ഇന്ന് വൈകുന്നേരം 5.45 നായിരുന്നു സംഭവം. ഗ്രൗണ്ട് ഫ്ലോറിലെ മെഡിക്കൽ ഷോപ്പിലെ ജീവനക്കാരൻ എ പ്രജീഷാണ് ലിഫ്റ്റിൽ കുടുങ്ങിയത്. മുകൾ നിലയിലെ ബാത്ത് റൂമിലേക്ക് പോകുകയായിരുന്നു. ലിഫ്റ്റ് പകുതിയിലെത്തി നിശ്ചലമായി. കറന്റ് പോയതാണെന്ന് കരുതിയത്. കുറച്ച് നേരം ശബ്ദം ഉണ്ടാക്കിയെങ്കിലും ആരും കേട്ടില്ലെന്ന് പ്രജീഷ് പറയുന്നു. തുടർന്ന് അതുവഴി ലിഫ്റ്റ് കയറാനെത്തിയവർ ഫയർ ഫോഴ്സിനെ വിവരം അറിയിച്ചു. തുടർന്ന് ബീച്ച് ഫയർ ആന്റ് റസ്ക്യൂ സംഘം എത്തി 10 മിനിറ്റിനകം രക്ഷപ്പെടുത്തുകയായിരുന്നു. പഴയ മോഡൽ ലിഫ്റ്റായതിനാൽ ഇവിടുത്തെ ലിഫ്റ്റ് എഞ്ചിൻ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന് കടക്കാർ പറയുന്നു. കസബ പൊലീസും സ്ഥലത്തെത്തിയിരുന്നു.
English Summary: The fire force rescued the medical shop employee who was trapped in the lift
You may like this video also