വിറക്പുരയ്ക്കു തീ പിടിച്ചു. ദേശീയപാതയോരത്ത് ഹരിപ്പാട് ആർ കെ ജംഗ്ഷന് വടക്ക് ഭാഗത്തുള്ള വീട്ടിലുണ് കടയുടെ പുറകുവശത്തുള്ള വിറകുപുരയ്ക്കാണ് ഇന്ന് രാവിലെ 9.30 ഓടെ തീ പിടിച്ചത്. അടുപ്പിന്റെ പുകക്കുഴലിന് സമീപത്ത് കൂട്ടിയിട്ടിരുന്ന വിറകാണ് പുകഞ്ഞുകത്തിയത്. സ്ഥലത്തെത്തിയ ഹരിപ്പാട് അഗ്നി രക്ഷാനിലയത്തിലെ സേനാംഗങ്ങൾ തീ കെടുത്തിയതിനാൽ കൂടുതൽ പടരാതെ സൂക്ഷിക്കാൻ കഴിഞ്ഞു. ഈ കടയുടെ 50 മീറ്റർ വടക്കു മാറി പെട്രോൾ പമ്പ് പ്രവർത്തിക്കുന്നുണ്ട്.
വിറക് പുരയ്ക്കു തീ പിടിച്ചു

