Site iconSite icon Janayugom Online

യുഎസില്‍ ആദ്യ കുരങ്ങുപനി കേസ് സ്ഥിരീകരിച്ചു

അടുത്തിടെ കാനഡയിലേക്ക് പോയ ഒരാള്‍ക്ക് കുരങ്ങുപനി ബാധിച്ചതായി അമേരിക്ക ബുധനാഴ്ച സ്ഥിരീകരിച്ചു. യൂറോപ്യന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ ഈ ആഴ്ച ആദ്യം ഡസന്‍ കണക്കിന് കേസുകള്‍ സ്ഥിരീകരിച്ചിരുന്നു. കാനഡയിലെ ക്യൂബെക്ക് പ്രവിശ്യയിലെ ആരോഗ്യ അധികാരികള്‍ പന്ത്രണ്ടിലധികം സംശയാസ്പദമായ കുരങ്ങുപനി കേസുകള്‍ അന്വേഷിക്കുന്നുണ്ടെന്ന് സി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) പ്രകാരം മുഖത്തും ശരീരത്തിലും ചിക്കന്‍ പോക്‌സ് പോലുള്ള ചുണങ്ങ് ഉണ്ടാകുന്നതിന് മുമ്പ് പനി, പേശിവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് അസുഖം ആരംഭിക്കുന്നത്.

ക്യൂബെക്ക് നഗരമായ മോണ്‍ട്രിയലിലെ പൊതുജനാരോഗ്യ അധികാരികള്‍ കുറഞ്ഞത് 13 കേസുകളെങ്കിലും അന്വേഷിക്കുന്നുണ്ടെന്ന് പബ്ലിക് ബ്രോഡ്കാസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്തു. വരും ദിവസങ്ങളില്‍ സ്ഥിരീകരണം പ്രതീക്ഷിക്കുന്നതായി സിബിസി അറിയിച്ചു.

യുഎസിലെ മസാച്യുസെറ്റ്സ് ആരോഗ്യ അധികാരികളും സിഡിസിയുമാണ് രാജ്യത്തെ ഈ വര്‍ഷത്തെ ആദ്യത്തെ കേസ് ബുധനാഴ്ച സ്ഥിരീകരിച്ചത്. കേസ് പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്നതല്ലെന്നാണ് റിപ്പോര്‍ട്ട്. ‘വ്യക്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നല്ല നിലയിലാണ്’ ‑മസാച്യുസെറ്റ്‌സ് ആരോഗ്യ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു. മേയില്‍ ഇംഗ്ലണ്ടില്‍ ആറ് പന്നിപ്പനി കേസുകള്‍ സ്ഥിരീകരിച്ചിരുന്നു.

Eng­lish sum­ma­ry; The first case of mon­key­pox in the US has been confirmed

You may also like this video;

Exit mobile version