കോവിഡ് 19നെതിരായ മരുന്നിന്(ഗുളിക) അനുമതി നൽകുന്ന ആദ്യ രാജ്യമായി ബ്രിട്ടൻ. മെർക്ക് ( റിഡ്ജ്ബാക്ക് ബയോതെറാപ്യൂട്ടിക്സ് എന്നിവർ സംയുക്തമായി ഉത്പാദിപ്പിച്ച മോൾനുപിരാവിർ എന്ന ആന്റിവൈറൽ ഗുളികയ്ക്കാണ് രാജ്യം അനുമതി നൽകിയിരിക്കുന്നത്.
രാജ്യത്ത് മരുന്നുകൾക്ക് അനുമതി നൽകുന്ന സംഘടനയായ ‘ദ മെഡിസിൻ ആൻഡ് ഹെൽത്ത്കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി അതോറിറ്റി’ (എം. എച്ച്. ആർ. എ) ആണ് കോവിഡ് പ്രതിരോധ ഗുളികയ്ക്ക് അനുമതി നൽകിയത്.
കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ച ഉടനെയോ ലക്ഷണങ്ങൾ തുടങ്ങി അഞ്ച് ദിവസത്തിനുള്ളിലോ മരുന്ന് കഴിക്കാമെന്നാണ് എം. എച്ച്. ആർ. എ നിർദേശിക്കുന്നത്.
എങ്ങനെയായിരിക്കും മരുന്ന് കൊവിഡ് രോഗികൾക്ക് നൽകുക എന്നത് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ എം. എച്ച്. ആർ. എയും ബ്രിട്ടീഷ് സർക്കാരും വൈകാതെ പുറത്തുവിടും.
ENGLISH SUMMARY: the first country to approve oral Covid-19 pill
YOU MAY ALSO LIKE THIS VIDEO