Site icon Janayugom Online

ആദ്യമായി പന്നിയുടെ ഹൃദയം സ്വീകരിച്ചയാള്‍ മരിച്ചു

വൈദ്യശാസ്ത്രരംഗത്ത് ചരിത്രം കുറിച്ചുകൊണ്ട് ആദ്യമായി പന്നിയുടെ ഹൃദയം മാറ്റിവച്ച ഡേവിഡ് ബെന്നറ്റ് മരിച്ചു. ഗുരുതരമായ ഹൃദ്രോഗത്തെ തുടര്‍ന്ന് ബുദ്ധിമുട്ടനുഭവിച്ചിരുന്ന 57കാരനായ ഡേവിഡിന് രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് പന്നിയുടെ ഹ‍ൃദയം തുന്നിച്ചേര്‍ത്തത്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഡേവിഡിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാകുകയും മാര്‍ച്ച് എട്ടിന് മരണം സ്ഥിരീകരിക്കുകയുമായിരുന്നു.
യുഎസിലെ മേരിലാൻഡ് മെഡിക്കൽ സ്കൂളിലെ ഡോക്ടർമാരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ഡേവിഡിന് ശസ്ത്രക്രിയയിലൂടെ മാറ്റിവച്ചത്. ഡേവിഡ് ബെന്നറ്റിന്റെ ആരോഗ്യനില ഏറെ മോശമായതിനാൽ മനുഷ്യഹൃദയം മാറ്റിവയ്ക്കാനാവില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയിരുന്നു. തുടർന്നാണ് ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വച്ചുപിടിപ്പിക്കുക എന്ന പരീക്ഷണത്തിന് തയാറായത്.

Eng­lish Summary:The first recip­i­ent of a pig’s heart died
You may also like this video

Exit mobile version