രാജ്യത്താദ്യമായി എൽജിബിടി വിഭാഗത്തിൽപ്പെട്ടയാളെ മേയറാക്കി ബംഗ്ലാദേശ്. 45 വയസുള്ള നസ്‌റുൽ ഇസ്‌ലാം റിതുവാണ് രാജ്യത്തെ ആദ്യ ട്രാൻസ്ജെൻഡർ മേയറായത്.
ഭരണകക്ഷി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയാണ് ജനയ്ധയിലെ കാളിഗഞ്ച് ഉപജില്ലയിലെ ട്രിലോചോൻപൂരിൽ റിതു വിജയിച്ചത്. എതിർ സ്ഥാനാർഥിയേക്കാൾ ഇരട്ടി വോട്ടുകൾ നേടിയാണ് റിതു വിജയിച്ചത്. 2013 ലാണ് ട്രാൻസ്ജെൻഡേഴ്‌സിനെ സ്ത്രീപുരുഷ വിഭാഗങ്ങൾക്ക് പുറമേ മൂന്നാം വിഭാഗമായി ബംഗ്ലാദേശിൽ പരിഗണിക്കപ്പെട്ടത്. 2018 ൽ വോട്ട് ചേർക്കുമ്പോൾ അവരുടെ സ്വത്വം കാണിക്കാനും അനുമതി നൽകി.
രാജ്യത്ത് ഈ വിഭാഗക്കാർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ തടയാൻ പ്രധാനമന്ത്രി ശൈഖ് ഹസീന കരടു നിയമം കൊണ്ടുവന്നിട്ടുണ്ട്. 1.5 മില്യൺ ട്രാൻസ്ജൻഡർ വ്യക്തികളാണ് രാജ്യത്തുള്ളത്.
ഹിജ്‌റ’ വിഭാഗത്തിന് സമൂഹത്തിൽ വർധിച്ചു വരുന്ന പിന്തുണയാണ് തന്റെ വിജയത്തിലൂടെ വ്യക്തമാകുന്നതെന്ന് റിതു പറഞ്ഞു.
ട്രിലോചോൻപൂരിലെ മുസ്‌ലിം കുടുംബത്തില്‍ ജനിച്ച റിതു പിന്നീട് ധാക്കയിലെ എൽജിബിടി സംഘത്തിലേക്ക് എത്തുകയായിരുന്നു. പിന്നീട് നാട്ടിലേക്ക് തിരിച്ചെത്തി പൊതുപ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയയാവുകയായിരുന്നു.
English Summary: The first transgender mayor in Bangladesh
You may like this video also