Site icon Janayugom Online

ചരിത്രം കുറിച്ച് ചാരുലത: നീതിയ്ക്കായി പാടുന്നു

മലയാള സിനിമയിൽ ആദ്യമായി ഒരു ട്രാൻസ്ജെൻഡർ പിന്നണി ഗായികയായി എത്തുന്നു. ഡോ. ജെസി സംവിധാനം ചെയ്യുന്ന നീതി എന്ന ചിത്രത്തിലാണ് കാസർഗോഡ് സ്വദേശിയായ ചാരുലത എന്ന ട്രാൻസ്ജെൻഡർ ഗായികയായി എത്തുന്നത്. രണ്ട് മികച്ച ഗാനങ്ങളാണ് ചാരുലത ചിത്രത്തിനു വേണ്ടി ആലപിച്ചത്. മുരളി എസ് കുമാർ രചിച്ച ഉയിരും നീയേ, മഞ്ഞ നിലാ എന്നീ ഗാനങ്ങൾക്ക് കൃഷ്ണപ്രസാദ് ആണ് സംഗീതം പകർന്നത്. രണ്ട് ഗാനങ്ങളും മികച്ച ആലാപത്തിലൂടെ ചാരുലത ഗംഭീരമാക്കി.
ഡോ. ജെസിയുടെ ശ്രദ്ധേയമായ കഥാസമാഹാരമായ ഫസ്ക് എന്ന പുസ്തകത്തിൽ നിന്നും അടർത്തിയെടുത്ത വ്യത്യസ്തമായ നാല് കഥകളുടെ ചലച്ചിത്രാവിഷ്ക്കാരമാണ് നീതി. ശിവജി ഗുരുവായൂർ, ലതാ മോഹൻ, സജന, അനുരുദ്ധ്, അഖിലേഷ്, കവിത, താര,രമ്യ, ഉണ്ണിമായ, ലക്ഷ്മണൻ,രജനീഷ് നിബോദ്, വിജീഷ്, ശ്രീനാഥ്, പ്രഭു തുടങ്ങിയവര്‍ അഭിനയിക്കുന്നു. 

ആൽവിൻ ക്രീയേഷൻസിന്റെ ബാനറിൽ, മഹേഷ് ജെയിൻ, അരുൺ ജെയിൻ എന്നിവർ നിർമ്മിക്കുന്ന നീതിയുടെ, കഥ, സംഭാഷണം, സംവിധാനം ‑ഡോ. ജെസി നിർവഹിക്കുന്നു. ഡിഒപി — ടി എസ് ബാബു, തിരക്കഥ — ബാബു അത്താണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ — വിനീത് വി, എഡിറ്റിംഗ് — ഷമീർ, ഗാനങ്ങൾ — മുരളി കുമാർ, സംഗീതം — ജിതിൻ, കൃഷ്ണപ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ — വിനു പ്രകാശ്, അസോസിയേറ്റ് ഡയറക്ടർ — അജിത്ത് സി, സി, നിരഞ്ജൻ, വിനീഷ്, ആർട്ട് — മുഹമ്മദ് റൗഫ്, മേക്കപ്പ് — എയർപോർട്ട് ബാബു. കോസ്റ്റ്യൂം ഡിസൈൻ — രമ്യ, കൃഷ്ണ, കോറിയോഗ്രാഫർ — അമേഷ്, വിഎഫക്സ് — വൈറസ് സ്റ്റുഡിയോ, സ്റ്റിൽ — ഷിഹാബ്, പിആർഒ- അയ്മനം സാജൻ.

Exit mobile version