ഫോര്‍ട്ട്‌കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവേ കടലില്‍ വച്ചാണ് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റത്. ഫോര്‍ട്ട് കൊച്ചി നേവി ക്വാട്ടേഴ്‌സിന് സമീപമാണ് സംഭവമെന്നാണ് റിപ്പോര്‍ട്ട്. മത്സ്യതൊഴിലാളികള്‍ക്ക് വെടിയുണ്ടയും ലഭിച്ചിട്ടുണ്ട്.
നേവിയുടെ പരിശീലനത്തിനിടെം വെടിവച്ചതാകാമെന്നാണ് സൂചന. സെബാസ്റ്റ്യനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും കൂടെയുള്ള മത്സ്യ തൊഴിലാളികള്‍ പറഞ്ഞു.
English summary; The fisherman was shot
You may also like this video;