Site icon Janayugom Online

തിരുനാളിന് കൊടിയേറി

പഴവങ്ങാടി മാസ്ലീവ ഫൊറോനാ പള്ളിയിലെ പരിശുദ്ധ കർമ്മല മാതാവിന്റെ ദർശന തിരുനാളിന് കൊടിയേറി. വികാരി ഫാദർ സിറിയക് കോട്ടയിൽ മുഖ്യ കാർമികനായിരുന്നു. ഫാദർ ഏലിയാസ് കരിക്കണ്ടത്തിൽ, ഫാദർ എബ്രഹാം തയ്യിൽ എന്നിവർ സഹകാർമികരായിരുന്നു. കൊടിയേറ്റിനെ തുടർന്ന് ഫാദർ എബ്രഹാം തയ്യിലിന്റെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ കുർബാന നടന്നു. ഇന്ന് വൈകുന്നേരം 5ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് സീറോ മലബാർ സഭയുടെ കൂരിയാ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ കാർമികത്വം വഹിക്കും.

Exit mobile version