Site icon Janayugom Online

സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് ഇന്ന് പതാകയുയരും

സിപിഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് ഇന്ന് പതാകയുയരും. നെടുമങ്ങാട് വിതുര സദാശിവന്‍ നഗറില്‍ വൈകിട്ട് പൊതുസമ്മേളനം കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ദേശീയ കൗണ്‍സില്‍ അംഗം കെ പി രാജേന്ദ്രന്‍, റവന്യു മന്ത്രി കെ രാജന്‍, ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ നടന്ന സാംസ്കാരിക സമ്മേളനം മന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി പി ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

കവി കുരീപ്പുഴ ശ്രീകുമാർ, മുരുകൻ കാട്ടാക്കട, വി സി അഭിലാഷ്, എൻ കെ കിഷോർ, വെള്ളനാട് രാമചന്ദ്രൻ, രാധാകൃഷ്ണൻ കുന്നുംപുറം എന്നിവർ സംസാരിച്ചു. എം സുജനപ്രിയന്‍ നഗറില്‍ (ധനലക്ഷ്മി ഓഡിറ്റോറിയം) നടക്കുന്ന പ്രതിനിധി സമ്മേളനം നാളെ രാവിലെ 10ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മായില്‍, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി, എക്‌സിക്യൂട്ടീവ് അംഗം സി ദിവാകരന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. 24ന് വൈകിട്ട് പ്രതിനിധി സമ്മേളനം സമാപിക്കും. ജില്ലയിലെ 24,000 ലധികം വരുന്ന പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 17 മണ്ഡലങ്ങളില്‍ നിന്നായി 365 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

Eng­lish sum­ma­ry; The flag will be hoist­ed today for the CPI Thiru­vanan­tha­pu­ram dis­trict conference

You may also like this video;

Exit mobile version