Site iconSite icon Janayugom Online

ഫ്ലാറ്റില്‍ ഒപ്പം താമസിച്ചയാളുടെ മൃതദേഹം രണ്ട് വർഷം ഫ്രിഡ്ജില്‍ സൂക്ഷിച്ചു; ഒടുവില്‍ കുറ്റബോധം

ഫ്ലാറ്റില്‍ ഒപ്പം താമസിച്ചിരുന്ന 71കാരന്റെ മൃതദേഹം രണ്ട് വര്‍ഷത്തോളം ഫ്രിഡ്ജില്‍ സൂക്ഷിച്ച 52കാരന് ഒടുവില്‍ കുറ്റബോധം. യുകെയിലാണ് സംഭവം നടന്നത്. ഡാമിയോൺ ജോൺസൺ എന്നയാളാണ് ഫ്ലാറ്റില്‍ ഒപ്പം താമസിച്ചിരുന്ന ജോൺ വെയ്ൻറൈറ്റിന്റെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചത്. 2018ലാണ് ജോണ്‍ മരിച്ചത്. 2022 വരെ ഫ്രീസറില്‍ സൂക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഡാമിയോണ്‍ മരിച്ചയാളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചിരുന്നതായി ആരോപണമുണ്ട്. 

എന്നാല്‍ ഇയാള്‍ ഇത് നിഷേധിക്കുകയും താന്‍ ഉപയോഗിച്ച പണം തന്റേതാണെന്നും വാദിക്കുകയും ചെയ്തു. അതേസമയം ജോണിന്റെ മരണകാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. ബിർമിംഗ്ഹാമിൽ ഇരുവരും ഒരു ഫ്ലാറ്റ് പങ്കിടുമ്പോഴായിരുന്നു സംഭവം. ജോൺസൺ ഡെർബി ക്രൗൺ കോടതിയിൽ ഹർജി സമർപ്പിച്ചു. മൃതദേഹം സൂക്ഷിച്ചതില്‍ തനിക്ക് കുറ്റബോധമുണ്ടെന്ന് ഇയാള്‍ കോടതിയെ അറിയിച്ചു. വഞ്ചന, പണം ചിലവഴിച്ചതിനും പണം പിൻവലിക്കുന്നതിനും വെയ്ൻറൈറ്റ് ബാങ്ക് കാർഡ് ഉപയോഗിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കേസില്‍ വിചാരണ ആരംഭിക്കുന്നത് വരെ പ്രതിക്ക് നവംബർ ഏഴ് വരെ ജാമ്യമുണ്ട്.

Eng­lish Summary;The flat­mate’s body was kept in the fridge for two years; Final­ly guilt
You may also like this video

Exit mobile version