യുപിയില്‍ കാസ്ഗഞ്ച് ജില്ലയിൽ ഓടുന്ന ബസിന്‍റെ ഫ്ലോർ തകർന്ന് റോഡിൽ വീണ് ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം. അലിഗഡിലെ മൗണ്ട് ദേവ് ഇന്‍റർനാഷനൽ സ്കൂളിലെ യുകെജി വിദ്യാർത്ഥിനിയായിരുന്നു അനന്യ കുമാരി. ബസിന്‍റെ ഫ്ലോർ തകരുകയും വിടവ് രൂപപ്പെടുകയും ഇതിലൂടെ കുട്ടി റോഡിലേക്ക് വീഴുകയുമായിരുന്നു.
പിന്നാലെ ബസിന്‍റെ പിൻ ചക്രം ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. വിദ്യാർത്ഥിനി സംഭവസ്ഥലത്ത് തന്നെ മരിച്ചു.എന്നാല്‍ അപകടമുണ്ടായിട്ടും ഡ്രൈവർ വാഹനം നിർത്തിയില്ലെന്ന് കണ്ടു നിന്നവർ പറഞ്ഞു. ബസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റോ ഇൻഷുറൻസോ ഇല്ലെന്ന് പൊലീസ് അറിയിച്ചു. പിന്നാൈലെ ഡ്രൈവറെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

