Site iconSite icon Janayugom Online

മനുഷ്യ- വന്യജീവി സംഘര്‍ഷ ലഘൂകരണത്തിനായി വനം വകുപ്പ് കര്‍മ്മപദ്ധതി തയ്യാറാക്കുന്നു

മനുഷ്യ- വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന്റെ ഭാഗമായി വനംവകുപ്പ് കര്‍മ്മപദ്ധതി തയ്യാറാക്കുന്നു. സംഘർഷം കൂടുതലുള്ള പ്രദേശങ്ങളെ 12 ലാൻഡ് സ്‌കേപ്പുകളായി തിരിച്ചായിരിക്കും കർമപദ്ധതി തയ്യാറാക്കുക. ഇവ ക്രോഡീകരിച്ച് സംസ്ഥാനതല കർമപദ്ധതി തയ്യാറാക്കും. ഇതിന്റെഭാഗമായി സേഫ്-ഹാബിറ്റാറ്റ് ഹാക്ക് എന്ന പേരിൽ ഹാക്കത്തൺ സംഘടിപ്പിക്കുമെന്നും മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു.

കെ-ഡിസ്‌കുമായി സഹകരിച്ചാകും ഹാക്കത്തൺ സംഘടിപ്പിക്കുക. വിവിധ സ്റ്റാർട്ടപ്പുകൾ, ഏജൻസികൾ, ഇനവേറ്റർമാർ, സാങ്കേതികവിദഗ്ധർ, ഗവേഷകർ തുടങ്ങിയവർ ഹാക്കത്തണിൽ പങ്കാളികളാകും. ആശയങ്ങളിൽ വിദഗ്ധസമതി പരിശോധിച്ച് തിരഞ്ഞെടുക്കുന്നവ ഡിസംബർ 15‑ന് നടക്കുന്ന ചടങ്ങിൽ അവതരിപ്പിക്കും. വനംവകുപ്പിന്റെയും കെ-ഡിസ്‌കിന്റെയും വെബ്‌സൈറ്റുകളിൽ ഇതുസംബന്ധിച്ച വിവരങ്ങൾ ലഭിക്കും.

സംഘർഷലഘൂകരണത്തിന്റെ ഭാഗമായി മിഷൻ ഫെൻസിങ് എന്നപേരിൽ തീവ്രയജ്ഞവും നടപ്പാക്കും. സൗരോർജവേലിയിൽ തകരാറുള്ളവ അറ്റകുറ്റപ്പണിക്ക് പൊതുജനപങ്കാളിത്തത്തോടെ പദ്ധതി തയ്യാറാക്കും. നവംബർ 25 മുതൽ ഡിസംബർ 25 വരെ മൂന്നു ഘട്ടങ്ങളായി ഇത് നടപ്പാക്കും. അഞ്ചുവർഷംകൊണ്ട് പാമ്പുകടിയേറ്റുള്ള മരണം പൂർണമായും ഇല്ലാതാക്കാൻ പാമ്പുവിഷ ജീവഹാനിരഹിത കേരളംഎന്ന പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

Exit mobile version