Site iconSite icon Janayugom Online

പരിസ്ഥിതി ലോല മേഖല; വനം മന്ത്രി കേന്ദ്രത്തിന് കത്തയച്ചു

വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും അതിർത്തി മുതൽ ഒരു കിലോ മീറ്റർ പരിധി പരിസ്ഥിതി സംവേദക മേഖല ഉണ്ടായിരിക്കണമെന്ന സുപ്രീംകോടതി ഉത്തരവിൽ ജനവാസ മേഖലകൾ ഒഴിവാക്കിക്കിട്ടുന്ന രീതിയിൽ കേന്ദ്ര സർക്കാർ നിയമനടപടികൾ സ്വീകരിക്കണമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനാവശ്യമായ നിയമനിർമ്മാണം നടത്തണമെന്നും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിക്ക് അയച്ച കത്തില്‍ വനം മന്ത്രി ആവശ്യപ്പെട്ടു.

യോഗം 30ന്

പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു. 30ന് വൈകിട്ട് നാലിന് ഓണ്‍ലൈനായാണ് യോഗം. മുഖ്യമന്ത്രി, വനംമന്ത്രി എന്നിവര്‍ക്കു പുറമെ വനം മേധാവി,വനം-പരിസ്ഥിതി വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

Eng­lish Summary:The For­est Min­is­ter sent a let­ter to the Center
You may also like this video

Exit mobile version