ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് ഇന്ന്. ഒമ്പത് സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലുമായി 96 സീറ്റുകളിലേക്കാണ് പോളിങ്. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവന്‍ മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. ഉത്തര്‍പ്രദേശില്‍ 13 മണ്ഡലങ്ങളാണ് പോളിങ് ബൂത്തിലെത്തുക. മഹാരാഷ്ട്ര (11), പശ്ചിമ ബംഗാള്‍ (8), മധ്യപ്രദേശ് (8), ഒഡിഷ (4), ഝാര്‍ഖണ്ഡ് (4), ബിഹാര്‍ (5), ജമ്മു കശ്മീരിലെ ശ്രീനഗര്‍ എന്നിവിടങ്ങളിലും ഈ ഘട്ടത്തില്‍ വോട്ടെടുപ്പുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്രയില്‍ 175 ഉം ഒഡിഷയില്‍ 28 നിയമസഭാ മണ്ഡലങ്ങളിലേക്കും പോളിങ് നടക്കും. ആകെ 1717 സ്ഥാനാർത്ഥികള്‍ മത്സരരംഗത്തുണ്ട്. 1.92 ലക്ഷം പോളിങ് ബൂത്തുകളിലായി 17.70 കോടിയിലധികം വോട്ടർമാർ നാലാം ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തും.
English Summary: The fourth phase is today; Judgment writing in 96 constituencies
You may also like this video