പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനം 2022 ഫെബ്രുവരി 18ാം തീയതി വെള്ളിയാഴ്ച ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കും. തുടര്‍ന്ന് ഫെബ്രുവരി 21ാം തീയതി തിങ്കളാഴ്ച, സഭ യോഗം ചേര്‍ന്ന്, സാഭാംഗമായിരുന്ന പി.ടി. തോമസിന്‍റെ നിര്യാണം സംബന്ധിച്ച റഫറന്‍സ് നടത്തി, മറ്റ് നടപടികളിലേക്ക് കടക്കാതെ പിരിയും. ഗവര്‍ണ്ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയډലുള്ള ചര്‍ച്ച ഫെബ്രുവരി 22, 23, 24 തീയതികളിലായി നടക്കും. ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 10 വരെ സഭ സമ്മേളിക്കുന്നതല്ല. 2022–23 സാമ്പത്തിക വര്‍ഷത്തെ ബജറ്റും മറ്റ് അനുബന്ധ രേഖകളും മാര്‍ച്ച് 11ാം തീയതി വെള്ളിയാഴ്ച, ധനകാര്യ വകുപ്പുമന്ത്രി സഭയില്‍ അവതരിപ്പിക്കും. മാര്‍ച്ച് 14, 15, 16 തീയതികളിലായി ബജറ്റിനെ സംബന്ധിക്കുന്ന പൊതുചര്‍ച്ച നടക്കുന്നതും മാര്‍ച്ച് 17ാം തീയതി 2021–2022 സാമ്പത്തിക വര്‍ഷത്തെ ബജറ്റിേന്മേലുള്ള അന്തിമ ഉപധനാഭ്യര്‍ത്ഥനകള്‍ സഭ പരിഗണിക്കും. 202223 സാമ്പത്തിക വര്‍ഷത്തെ ആദ്യ നാലുമാസത്തെ ചെലവുകള്‍ നിര്‍വ്വഹിക്കുന്നതിനായുള്ള വോട്ട്ഓണ്‍അക്കൗണ്ട് മാര്‍ച്ച് 22ാം തീയതിയും ഉപധനാഭ്യര്‍ത്ഥകളെയും വോട്ട്ഓണ്‍ അക്കൗണ്ടിനേയും സംബന്ധിക്കുന്ന ധനവിനിയോഗ ബില്ലുകള്‍ യഥാക്രമം മാര്‍ച്ച് 21ാം തീയതിയും മാര്‍ച്ച് 23ാം തീയതിയും സഭ പരിഗണിക്കും.
മാര്‍ച്ച് 21, 23 തീയതികളില്‍ ഗവണ്മെന്‍റ് കാര്യങ്ങള്‍ക്കായി മാറ്റിവയ്ക്കപ്പെട്ടിട്ടുള്ള സമയം എപ്രകാരം വിനിയോഗപ്പെടുത്തണമെന്നതു സംബന്ധിച്ച കാര്യം ഫെബ്രുവരി 21ാം തീയതി തിങ്കളാഴ്ച ചേരുന്ന കാര്യോപദേശക സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ സഭ തീരുമാനിക്കും. നിര്‍ദ്ദിഷ്ട കാര്യപരിപാടികള്‍ പൂര്‍ത്തീകരിച്ച് മാര്‍ച്ച് 23ാം തീയതി സമ്മേളന പരിപാടികള്‍ അവസാനിപ്പിക്കുന്ന തരത്തിലാണ് നാലാം സമ്മേളനത്തിനായുള്ള കലണ്ടര്‍ തയ്യാറാക്കിയിരിക്കുന്നത്.
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായുള്ള സമഗ്രമായ ഒരു ഓഡിയോവീഡിയോ ചിത്രപ്രദര്‍ശനം, കേരള ലെജിസ്ലേച്ചര്‍ ലൈബ്രറിയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒരു
അന്താരാഷ്ട്ര പുസ്തകോത്സവം എന്നിവ സംഘടിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.സമ്പൂര്‍ണ്ണ കടലാസ് രഹിത സഭ എന്ന ആശയം സാക്ഷാല്‍കരിക്കുന്നതിന്‍റെ ഭാഗമായി വിഭാവനം ചെയ്തിട്ടുള്ള ഇ നിയമസഭ പദ്ധതി അതിന്‍റെ അന്തിമഘട്ടത്തിലാണ്. നിയമസഭാ ചട്ടങ്ങളിലും നടപടി ക്രമങ്ങളിലും
കാലോചിതമായി വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച് പഠിച്ച് ശിപാര്‍ശകള്‍ സമര്‍പ്പിക്കുവാനായി നിയോഗിക്കപ്പെട്ട അഡ്ഹോക്ക് സമിതിയുടെ പ്രവര്‍ത്തനവും അതിന്‍റെ അവസാന ഘട്ടത്തിലാണ്.
കോവിഡ് കാലത്ത് പാര്‍ലമെന്‍റും സംസ്ഥാന നിയമസഭകളും സമ്മേളിച്ച ദിനങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടായതായി കാണാം. എന്നാല്‍ കേരള നിയമസഭയും നിയമസഭാ സമിതികളും കോവിഡ് കാലത്തും ഫലപ്രദമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ലോക്സഭ ഈ കാലയളവില്‍ സമ്മേളിച്ചത് 60ല്‍ താഴെ ദിവസങ്ങളിലാണ്. ഇതര സംസ്ഥാന നിയമസഭകളുടെ കാര്യത്തിലും സമ്മേളന ദിനങ്ങളില്‍ കാര്യമായ കുറവ് വന്നിട്ടുള്ളതായി കാണാം. യു.പി. നിയമസഭ 17 ദിവസവും പഞ്ചാബ് നിയമസഭ 11 ദിവസവുമാണ് സമ്മേളിച്ചത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും കേരള നിയമസഭ 2021 വര്‍ഷത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ (61) പ്രവര്‍ത്തിക്കുകയുണ്ടായി എന്നത് ശ്രദ്ധേയമാണ്. നിയമസഭാ സമിതികളുടെ പ്രവര്‍ത്തനം ഫലപ്രദമാക്കാന്‍ ഓണ്‍ലൈന്‍ യോഗങ്ങള്‍ നടത്തുവാന്‍
ഇന്ത്യയില്‍ ആദ്യം തീരുമാനിച്ചത് കേരളത്തിലാണ്. ഇത് സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി മുന്നോട്ടു പോകാന്‍ സഹായിച്ചു. ജനാധിപത്യത്തിന്‍റെ കേരള മാതൃക എന്ന് വിശേഷിപ്പിക്കാവുന്ന ഈ മികച്ച നേട്ടം അഭിമാനകരമാണ്. ഭരണപ്രതിപക്ഷങ്ങള്‍ക്ക് ഒരുപോലെ ഈ നേട്ടത്തിന്‍റെ പങ്കുള്ളതായി കേരള നിയമസഭ പുറത്തുവിട്ട വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു.
English Summary: The fourth session of the Legislative Assembly is on Friday
You may like this video also