Site iconSite icon Janayugom Online

വീട്ടിലെ ഗേറ്റ് വീണ് തലക്ക് ഗുരുതര പരിക്ക്; 7 വയസുകാരിക്ക് ദാരുണാന്ത്യം

ഗേറ്റ് വീണ് തലക്ക് ഗുരുതര പരിക്കേറ്റ ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം. ചെന്നൈ നങ്കനല്ലൂരിലാണ് സംഭവം. രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ഐശ്വര്യയാണ് മരിച്ചത് . ഇന്നലെ വൈകിട്ട് പിതാവ് സ്കൂളിൽ നിന്ന് വിളിച്ചുകൊണ്ടുവന്നതിന് പിന്നാലെയായിരുന്നു സംഭവം. പെൺകുട്ടിയുടെ പിതാവ് സമ്പത്ത് പ്രദേശത്ത് ഒരു കട നടത്തുകയായിരിന്നു. പെൺകുട്ടിയെ ദിവസവും പിതാവാണ് ഇരുചക്ര വാഹനത്തിൽ സ്കൂളിലേക്ക് കൊണ്ടുപോവുകയും വിളിക്കാൻ വരുന്നതും.

ഇന്നലെ രാവിലെ പതിവുപോലെ സ്കൂളിലേക്ക് പോയ വിദ്യാർത്ഥിനിയെ അച്ഛൻ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നു. തുടർന്ന് പെൺകുട്ടി വീടിന്റെ ഇരുമ്പ് ഗേറ്റ് തുറന്നു. അച്ഛൻ ഇരുചക്രവാഹനവുമായി പോയതിനുശേഷം ഇരുമ്പ് ഗേറ്റ് അടച്ചു.തുടർന്ന്, പെട്ടെന്ന് പെൺകുട്ടിയുടെ മേൽ ഇരുമ്പ് ഗേറ്റ് ഇടിഞ്ഞുവീഴുകയായിരുന്നു. അയൽക്കാരും പെൺകുട്ടിയുടെ അച്ഛനും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Exit mobile version