ഗെയ്സർ ഗ്യാസ് ചോർന്ന് മുംബൈയിലെ നവദമ്പതികൾ ശ്വാസം മുട്ടി മരിച്ചു. ഘാട്‌കോപ്പറിലെ കുക്രേജ ടവേഴ്‌സിൽ താമസിച്ചിരുന്ന ദീപക് ഷാ (40), ടീന ഷാ (35) എന്നിവരാണ് മരിച്ചത്. മുറിയിൽ അനക്കമറ്റ നിലയിൽ ഇരുവരെയും കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈയടുത്താണ് ഇരുവരും വിവാഹിതരായി മുംബൈയിലെ വാടക അപ്പാർട്ട്മെന്റിൽ താമസം തുടങ്ങിയത്.
അപകട മരണമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. പന്ത് നഗർ പൊലീസ് ഇരുവരുടെയും മൃതദേഹങ്ങൾ രാജവാഡി ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. ദമ്പതികൾ ഡോർ ബെല്ലിനും മൊബൈൽ ഫോണിനും മറുപടി നൽകുന്നില്ലെന്ന് അയൽക്കാരും ബന്ധുക്കളും പൊലീസിൽ വിവരം നൽകിയിരുന്നു. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് ഫ്‌ളാറ്റ് തുറന്ന് നോക്കിയപ്പോഴാണ് ദമ്പതികൾ അനക്കമില്ലാതെ കിടക്കുന്നത് കണ്ടെത്തിയത്.
കുളിമുറിയിൽ വെള്ളം ചൂടാക്കാനാണ് ഗെയ്സർ ഗ്യാസ് സംവിധാനം ഉപയോഗിക്കുക. ഹോളി ആഘോഷിച്ച ശേഷം ഇരുവരും കുളിമുറിയിൽ നിന്ന് കുളിച്ചു. എന്നാൽ ഗെയ്സർ ഓഫ് ചെയ്യാൻ മറന്നതാകാം അപകട കാരണമെന്നാണ് പൊലീസ് പറയുന്നു.
English Summary;The geyser leaked gas; A tragic end for the sleeping newlyweds
You may also like this video