Site icon Janayugom Online

അതിഭീമന്‍ തമോഗര്‍ത്തം സജിറ്റേറിയസ് എ സ്റ്റാറിന്റെ ചിത്രം പുറത്തുവിട്ടു

ആകാശഗംഗയുടെ കേന്ദ്രഭാഗത്തു സ്ഥിതി ചെയ്യുന്ന അതിഭീമന്‍ തമോഗര്‍ത്തം (സൂപ്പര്‍മാസീവ് ബ്ലാക്ക്‌ഹോള്‍) സജിറ്റേറിയസ് എ സ്റ്റാറിന്റെ ചിത്രം ആദ്യമായി പുറത്തുവിട്ടു. ഇവന്റ് ഹൊറൈസന്‍സ് ടെലിസ്‌കോപ് ശൃംഖലയാണ് ഈ അദ്ഭുതചിത്രം ലോകത്തിനു മുന്നിലെത്തിച്ചത്.

ലോകമെമ്പാടുമുള്ള 13 സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയും മറ്റ് നിരവധി സംഘടനകളുടെ സഹകരണത്തോടെയും പ്രവര്‍ത്തിക്കുന്ന റേഡിയോ ടെലിസ്‌കോപ് ശൃംഖലയാണ് ഹൊറൈസന്‍സ്.

മാനവചരിത്രത്തില്‍ ആദ്യമായി ഒരു തമോര്‍ഗത്തത്തിന്റെ ചിത്രം പകര്‍ത്തിയതിലൂടെയാണ് 2019 ല്‍ ഇവന്റ് ഹൊറൈസന്‍സ് പ്രശസ്തമായത്. ജ്യോതിശാസ്ത്ര ഗവേഷണത്തില്‍ അതീവ ദുഷ്‌കരമായ വെല്ലുവിളികളിലൊന്നാണ് ഇവര്‍ ഇപ്പോള്‍ പൂര്‍ത്തീകരിച്ചതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Eng­lish sum­ma­ry; The giant black hole Sagit­tar­ius pic­ture has released

You may also like this video;

Exit mobile version