Site iconSite icon Janayugom Online

100ലധികം മുട്ടകള്‍, 98 കിലോ ഭാരം, 18 അടി നീളം; കൂറ്റൻ പെരുമ്പാമ്പിനെ ദയാവധത്തിന് വിധേയമാക്കി

ഫ്ലോറിഡയില്‍ എവർഗ്ലേഡ്സ് നിന്ന് 18 അടി നീളവും 98 കിലോ ഭാരവുമള്ള കൂറ്റന്‍ ബര്‍മീസ് പെരുമ്പാമ്പിനെ പിടികൂടിയിരിക്കുകയാണ്. കൺസർവൻസി ഓഫ് സൗത്ത്‌വെസ്റ്റ് ഫ്ലോറിഡയിലെ ജന്തുശാസ്ത്ര ഗവേഷകനാണ് ഈ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. ഈ പെണ്‍പാമ്പിനെ പിന്നീട് ദയാവധത്തിന് വിധേയമാക്കി. പാമ്പിന്റെ വയറ്റില്‍ നിന്ന് 122 മുട്ടകളും വൈറ്റ് ടെയ്ല്‍ഡ് മാനിന്റെ അവശിഷ്ടങ്ങളുമാണ് കണ്ടെത്തിയത്.

പൈതൺ ഹണ്ടിങ് പ്രോഗ്രാം ഫ്ലോറിഡയില്‍ വര്‍ഷം തോറും നടക്കാറുണ്ട്. ആറ് മുതല്‍ എട്ടടി വരെയുള്ള പെരുമ്പാമ്പുകളെയാണ് പൊതുവെ പിടികൂടാറുള്ളത്.
എന്നാല്‍ ഇത്രയും വലുപ്പമുള്ള ഒരു പെരുമ്പാമ്പിനെ പിടികൂടുന്നത് ഇതാദ്യമാണെന്ന് ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷൻ പറഞ്ഞു. ബർമീസ് പെരുമ്പാമ്പുകൾ മുട്ടയിട്ട് പെറ്റുപെരുകുന്നത് കൊണ്ട് പ്രാദേശിക ജീവികൾക്ക് ഇവ കടുത്ത ഭീഷണിയാണെന്ന് കണക്കിലാക്കിയാണ് ബർമീസ് പെരുമ്പാമ്പുകളെ വേട്ടയാടാൻ ഫ്ലോറിഡയിലെ വന്യജീവി വിഭാഗം അനുമതി നൽകിയത്.

ആൺ പെരുമ്പാമ്പുകളുടെ ശരീരത്തിൽ ഘടിപ്പിച്ചു വിട്ടിരിക്കുന്ന ടാഗും റേഡിയോ ട്രാൻസ്മിറ്ററുകളാണ് പെൺ പെരുമ്പാമ്പുകളെ കണ്ടെത്താൻ ഗവേഷകരെ സഹായിക്കുന്നത്. ഡയൺ എന്നു വിളിക്കുന്ന ആൺ പെരുമ്പാമ്പാണ് ഗവേഷകരെ ഈ വലിയ പെൺപെരുമ്പാമ്പിന്റെ വാസസ്ഥലത്തേക്ക് എത്തിച്ചത്.

Eng­lish Summary:The giant snake was euthanized
You may also like this video

Exit mobile version