മാതാവ് വഴക്ക് പറഞ്ഞതിനെ തുടർന്ന് പെൺകുട്ടി ഫ്ലാറ്റിന്റെ പതിമൂന്നാം നിലയിൽ നിന്നും ചാടി മരിച്ചു. കളത്തിപ്പടി പള്ളിക്കുടം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ദേവലോകം മുട്ടമ്പലം സ്കൈ ലൈൻ എക്സോർട്ടിക്കയിൽ 12 ബി വണ്ണിൽ ജോൺ ഡെന്നി കുര്യന്റെയും ശില്പയുടെയും മകൾ റയാ സൂസൻ മേരി (15) യാണ് ശനിയാഴ്ച രാത്രി പത്തുമണിയോടെ ഫ്ലാറ്റിൽ നിന്നും വീണ് മരിച്ചത്.
കളക്ടറുടെ ഔദ്യോഗിക വസതിക്ക് സമീപത്തായാണ് സ്കൈലൈൻ എക്സോർട്ടിക്കാ ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത്. ഈ ഫ്ലാറ്റിൽ നിന്നും ശനിയാഴ്ച രാത്രി പത്തു മണിയോടെ ശബ്ദം കേട്ട് സെക്യൂരിറ്റി ജീവനക്കാർ അടക്കമുള്ളവർ സ്ഥലത്ത് എത്തുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് പെൺകുട്ടി വീണ് കിടക്കുന്നതായി കണ്ടെത്തിയത്.
തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പിതാവ് ജോൺ യുഎസിൽ ഐടി മേഖലയിലാണ് ജോലി. നാലുവർഷമായി പെൺകുട്ടി അമ്മയ്ക്കൊപ്പം ഫ്ലാറ്റിലാണ് താമസം. ഒരു സഹോദരിയുണ്ട്. കോട്ടയം ഈസ്റ്റ് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
English summary;The girl jumped out of the flat and died after her mother complained
You may also like this video;