Site iconSite icon Janayugom Online

കാമുകനെ വിവാഹം കഴിക്കാൻ വീടുവിട്ട പെൺകുട്ടി മറ്റൊരാളെ വിവാഹം ചെയ്ത് തിരിച്ചെത്തി

ഇൻഡോറിലെ വീട്ടിൽ നിന്ന് കാണാതായ വിദ്യാർത്ഥിനി ഒരാഴ്ചക്ക് ശേഷം വീട്ടിൽ തിരിച്ചെത്തി. കാമുകനായ സാർഥകിനൊപ്പം ജീവിക്കാനാണ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതെന്ന് ബിബിഎ വിദ്യാർത്ഥിനിയായ ശ്രദ്ധ പൊലീസിനോട് പറഞ്ഞത്. എന്നാൽ സാർഥക് റെയിൽവേ സ്റ്റേഷനിൽ എത്തിയില്ല. അതിനാൽ ശ്രദ്ധ രത്‌ലാമിലേക്കുള്ള ട്രെയിനിൽ കയറി. ട്രെയിൻ യാത്രക്കിടയിൽ ഇൻഡോറിലെ ഒരു കോളജിലെ ഇലക്‌ട്രിഷ്യനായ യുവാവിനെ കണ്ടുമുട്ടിയെന്നും പരിചയത്തിലായെന്നും ശ്രദ്ധ പറഞ്ഞു.

യാത്രയിലുടനീളം സംസാരിച്ചതോടെ പരസ്‌പരം ഇഷ്‌ടമായെന്നും പ്രണയത്തിലായെന്നും വൈകാതെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയുമായിരുന്നു. തുടർന്ന് 250 കിലോമീറ്റർ അകലെയുള്ള മഹേശ്വറിൽ എത്തി സമീപമുള്ള ക്ഷേത്രത്തിൽ വിവാഹിതരായെന്നും ശ്രദ്ധ പറഞ്ഞു. എന്നാൽ ശ്രദ്ധ വെളിപ്പെടുത്തിയ കാര്യങ്ങൾ വിശ്വസനീയമല്ലെന്നാണ് പൊലീസ് പറയുന്നത്. ഇവരോട് വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് പൊലീസ്.

 

Exit mobile version