Site icon Janayugom Online

വിദ്യാർത്ഥിനി നാടുവിട്ട സംഭവം; എവിയേഷൻ അക്കാദമിയിൽ പഠനം തുടരാൻ കഴിയാത്ത സാഹചര്യമെന്ന് പെൺകുട്ടി

തിരുവനന്തപുരം; രാജീവ് ഗാന്ധി എവിയേഷൻ അക്കാദമിയിൽ പരിശീലകനെതിരെ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് പരാതി നൽകിയ പെൺകുട്ടി. വിവേചനവും ലൈംഗിതാതിക്രമവും നേരിട്ടെന്ന് ആഭ്യന്തര പരാതി പരിഹാര സമിതില്‍ പരാതി നല്‍കി മൂന്ന് മാസം കഴിഞ്ഞിട്ടും തുടർനടപടി എടുത്തില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.

പൊലീസ് കേസെടുത്തതിന് പിന്നാലെ പരാതി പരിഗണിക്കുകയും കഴമ്പില്ലെന്ന് പറഞ്ഞ് തള്ളുകയും ചെയ്തു. നിലവില്‍ പഠനം തുടരാൻ കഴിയാത്ത സാഹചര്യമാണ്. പരാതികൾ പലവട്ടം സ്ഥാപനം ഒതുക്കിത്തീർക്കാൻ ശ്രമിച്ചു.

ചീഫ് ഫ്ലൈയിംഗ് ഇൻസ്ട്രക്ടർ വിവേചനത്തോടെ പെരുമാറുന്നു, പരിശീലനം നൽകുന്നില്ല, പഠനം തുടരാനാകാത്ത സാഹചര്യം ആണ് ഉള്ളതെന്നും വിദ്യാർത്ഥിനി പറഞ്ഞു. സ്ഥാപനത്തിൽ സുരക്ഷിതമായി പഠിക്കാനുള്ള സാഹചര്യം തേടിയാണ് ലോകായുക്തയെ സമീപിച്ചത്.

എന്നാൽ കഴിഞ്ഞ ദിവസം ക്ലാസ് മുറിയിലെത്തിയപ്പോൾ അധ്യാപകനെ പിന്തുണക്കുന്ന ഒരു വിദ്യാർത്ഥിനിയും സുഹൃത്തും കൂടി അധ്യാപകനെതിരായ പരാതിയിലെ കാര്യങ്ങൾ ഒച്ചത്തിൽ പറഞ്ഞ് അവഹേളിച്ചപ്പോൾ മാനസികമായി തകർന്നാനാണ് നാടുവിട്ടതെന്നും വിദ്യാർത്ഥിനി പറയുന്നു. ഇന്നലെ തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്നും കണ്ടെത്തിയ വിദ്യാർത്ഥിനിയെ പൊലീസ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയിരുന്നു.

അധ്യാപകനെതിരെ പരാതി നൽകിയതിന് പിന്നാലെ ഹോസ്റ്റല്‍ മുറിയിൽ നിന്നും കാണാതായ വിദ്യാര്‍ത്ഥിനിയുടെ സർട്ടിഫിക്കറ്റുകൾ ഒരു ഹോട്ടലിന്റെ മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ നിന്നാണ് കണ്ടെത്തിയത്. ഇതേ കുറിച്ചുള്ള പൊലീസ് അന്വേഷണവും എങ്ങുമെത്തിയില്ലെന്നും വിദ്യാർത്ഥിനിയും ബന്ധുക്കളും പരാതിപ്പെടുന്നു.

അധ്യാപകനെതിരെ സ്ത്രിത്വത്തെ അപമാനിച്ചതിന് വലിയതുറ പൊലീസ് കേസെടുത്തുവെങ്കിലും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. സുരക്ഷിതമായി മകൾക്ക് പഠനം പൂർത്തിയാക്കാൻ അധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സമരവുമായി മുന്നോട്ടുപോകുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

Eng­lish sum­ma­ry; The girl said that she could not con­tin­ue her stud­ies at the Avi­a­tion Academy

You may also like this video;

Exit mobile version