Site iconSite icon Janayugom Online

പിന്നാലെ നടന്ന് ശല്യം ചെയ്ത യുവാവിനെ കൈകാര്യം ചെയ്ത് വിദ്യാർത്ഥിനി; വീഡിയോ

ഉഡുപ്പി ജില്ലയില്‍ പിന്നാലെ നടന്ന് ശല്യം ചെയ്ത യുവാവിനെ ചെരിപ്പൂരി മുഖത്തടിച്ച് പെൺകുട്ടി. നാട്ടുകാർ നോക്കി നിൽക്കെയാണ് യുവാവ് പിന്നാലെ നടന്ന് ശല്യം ചെയ്തത്. യുവാവ് തന്നെ ശല്യപ്പെടുത്തുകയും പിന്തുടരുകയും ചെയ്യുകയാണെന്ന് പറഞ്ഞാണ് വിദ്യാർത്ഥിനി പ്രതികരിച്ചത്. കുന്ദാപുര നഗരത്തിലെ ഒക്‌വാദി റോഡിലാണ് സംഭവം.

നസീർ എന്ന 35കാരനാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തി. നാട്ടുകാരുടെ സഹായക്കോടെയാണ് പെൺകുട്ടി ഇയാളെ പിടികൂടി പ്രതിയെ പൊലീസിന് കൈമാറി. പെണ്‍കുട്ടി യുവാവിനെ ചെരുപ്പിന് മുഖത്തടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

Eng­lish Sum­ma­ry: The girl tack­led the young man who harassed him by walk­ing behind him; Video

You may also like this video

Exit mobile version