Site iconSite icon Janayugom Online

യുവതിയെ നിരന്തരമായി മെസേജ് അയച്ച് ശല്യപ്പെടുത്തി; പൊലീസുകാരന് സസ്‌പെന്‍ഷന്‍

യുവതിയെ നിരന്തരമായി മെസേജ് അയച്ച് ശല്യപ്പെടുത്തിയ സംഭവത്തില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍. അടൂര്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുനിലിനാണ് സസ്‌പെന്‍ഷന്‍. യുവതിയുടെ പരാതിയില്‍ തിരുവല്ല പൊലീസ് കേസെടുത്തതോടെയാണ് നടപടി. 2022 നവംബര്‍ മാസത്തില്‍ തിരുവല്ലയില്‍ വച്ചുണ്ടായ ഒരു വാഹനാപകടവുമായി ബന്ധപ്പെട്ടാണ് പരാതിക്കാരിയുടെ ഫോണ്‍ നമ്പര്‍ പൊലീസ് ഉദ്യോഗസ്ഥന് ലഭിക്കുന്നത്. പിന്നീട് വാട്‌സാപ്പിലൂടെ ഇവര്‍ക്ക് നിരന്തരം മെസേജ് അയക്കുകയായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തത്.

Exit mobile version