Site icon Janayugom Online

വാഗമണ്ണിലെ ചില്ലുപാലം നാളെ സഞ്ചാരികൾക്കായി തുറക്കും

ഇടുക്കി വാഗമണ്ണിൽ നിർമ്മിച്ച കാന്റിലിവർ മാതൃകയിലുള്ള ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലവും സാഹസിക വിനോദ പാർക്കും നാളെ സഞ്ചാരികൾക്കായി തുറക്കും. പൊതുമരാമത്ത്, വിനോദസഞ്ചാ­ര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നാളെ വൈകിട്ട് അഞ്ചിന് ഉദ്ഘാടനം ചെയ്യും. വാഴൂർ സോമൻ എംഎൽഎ അധ്യക്ഷത വഹിക്കും. 

സമുദ്രനിരപ്പിൽ നിന്ന് 3600 അടി ഉയരത്തിലുള്ള വാഗമണ്ണിൽ 120 അടി നീളത്തിൽ ജർമ്മനിയിൽ നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസിൽ നിർമ്മിച്ച പാലത്തിനു മൂന്ന് കോടി രൂപയാണ് നിർമ്മാണച്ചെലവ്. 35 ടൺ സ്റ്റീലാണ് പാലം നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഒരേസമയം 15 പേർക്കാകും ആദ്യഘട്ടത്തിൽ പ്രവേശനം അനുവദിക്കുക. 

സ്വകാര്യ സംരംഭകരുമായി ചേ­ർന്ന് ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായി ഇടുക്കി ഡിടിപിസിയും പെരുമ്പാവൂരിലെ ഭാരത് മാതാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കിക്കി സ്റ്റാർസും ചേർന്നാണ് ഗ്ലാസ് ബ്രിഡ്ജ് ഒരുക്കിയിരിക്കുന്നത്. ആ­കാശ ഊ­ഞ്ഞാ­ൽ, സ്കൈ സൈക്ലിങ്, സ്കൈ റോളർ, റോക്കറ്റ് ഇജക്ടർ, ഫ്രീഫോൾ, ജയന്റ് സ്വിങ്, സിപ്ലൈൻ തുടങ്ങിയവയും സാഹസിക പാർക്കി­ൽ ഒരുക്കിയിട്ടുണ്ട്.

Eng­lish Summary:The glass bridge at vag­a­mon will be opened for tourists tomorrow
You may also like this video

Exit mobile version