Site icon Janayugom Online

ആഗോള വിശപ്പ് സൂചികയില്‍ ഇന്ത്യ വീണ്ടും പിന്നിലേക്ക്

ആഗോള വിശപ്പ് സൂചികയില്‍ വീണ്ടും കൂപ്പുകുത്തി ഇന്ത്യ. 125 രാജ്യങ്ങളുടെ പട്ടികയില്‍ 111-ാം സ്ഥാനത്താണ് ഇന്ത്യ. 2022ല്‍ 107-ാം സ്ഥാനത്തായിരുന്ന രാജ്യമാണ് ഒരുവര്‍ഷം കൊണ്ട് 111ലേക്ക് കൂപ്പുകുത്തിയത്. ലോക രാജ്യങ്ങളില്‍ ഏറ്റവുമധികം പോഷകാഹാരക്കുറവ് അനുഭവിക്കുന്ന രാജ്യങ്ങളുടെ ഗണത്തിലും ഇന്ത്യ പിന്നിലാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ദേശീയ‑അന്തര്‍ദേശീയ തലത്തില്‍ പ്രസിദ്ധീകരിക്കുന്ന രേഖയില്‍ സ്ഥിതി ആശങ്കജനകമാണന്ന് വ്യക്തമാക്കുന്നു.

ഗ്രാമങ്ങളിലും നഗരങ്ങളിലും പകുതിയലധികം പേരും മികച്ച ഭക്ഷണം ലഭിക്കാതെ വലയുകയാണ്. ഗ്രാമീണ ജനങ്ങള്‍ പോഷകാഹാരമില്ലാതെ പട്ടിണിയിലാണ്. ഭാരക്കുറവുള്ള നവജാത ശിശുക്കളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

വിളര്‍ച്ച അനുബന്ധ രോഗങ്ങള്‍ കുട്ടികളിലും മുതിര്‍ന്നവരിലും വ്യാപകമാണ്. 15 മുതല്‍ 24 വയസ് വരെയുള്ള സ്ത്രീകളുടെ ഇടയില്‍ വിളര്‍ച്ചയുടെ തോത് 58.1 ശതമാനം. 2015ന് ശേഷം ദാരിദ്ര്യത്തിന്റെ തോത് കുറയാതെ സ്ഥിരമായി നില്‍ക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അയല്‍രാജ്യമായ പാകിസ്ഥാന്‍ (102) ബംഗ്ലദേശ് (81) ശ്രീലങ്ക (60) എന്നിവര്‍ ഇന്ത്യയെക്കാള്‍ പട്ടികയില്‍ ഏറെ മുന്നിലുണ്ട്.

Eng­lish Sum­ma­ry: The Glob­al Hunger Index
You may also like this video

Exit mobile version