ആറടി ഉയരമുള്ള അറബ് വേഷധാരിയാണ് സ്വർണം തന്നതെന്നും അമേരിക്കൻ ശൈലിയിൽ ആണ് ഇയാൾ സംസാരിക്കുന്നതെന്നും സ്വര്‍ണക്കടത്തു കേസിൽ അറസ്റ്റിലായ കന്നട നടി രന്യ റാവു. ബംഗളൂരുവിൽ വിമാനത്താവളത്തിന്റെ സർവീസ് റോഡിൽ ഓട്ടോറിക്ഷയിൽ കാത്തുനിൽക്കുന്നയാൾക്കു സ്വർണം കൈമാറാനായിരുന്നു നിർദേശം. ഈ വ്യക്തിയെ മുൻപരിചയമില്ലെന്നും നടി ഡിആർഐ ഉദ്യോഗസ്ഥർക്കു മൊഴി നൽകി.
സ്വർണം കൊണ്ട് പോകണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് കോളുകൾ വന്നത്. സ്വർണം ആദ്യമായാണ് കടത്തുന്നത്. മുൻപ് കടത്തിയിട്ടില്ല. ദുബായ് എയർപോർട്ടിലെ മൂന്നാം ടെർമിനലിൽ ഗേറ്റ് എ‑യ്ക്ക് സമീപത്തുള്ള ഡൈനിംഗ് ലൗഞ്ചിലാണ് സ്വർണം തന്ന വ്യക്തിയെ കണ്ടത്. നേരത്തേ സ്വർണം കൈമാറുന്ന പോയന്റിനെക്കുറിച്ച് വിവരം തന്നിരുന്നെന്നും രന്യയുടെ മൊഴിയില്‍ പറയുന്നു.