Site iconSite icon Janayugom Online

ന​ടി ആ​ക്ര​മണ കേസില്‍ വി​ചാ​ര​ണ നീ​ട്ടിവയ്ക്ക​ണ​മെ​ന്ന് സർക്കാർ

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ ആറ് മാസത്തേക്ക് കൂടി നീട്ടി വയ്ക്കണമെന്ന് സര്‍ക്കാര്‍. ഇത് സംബന്ധിച്ചുള്ള അപേക്ഷ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ പ്രതിയായ നടന്‍ ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തലുകള്‍ നടത്തിയതിന് പിന്നാലെയാണ് സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ബാ​ല​ച​ന്ദ്ര​കു​മാ​ർ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും അ​പേ​ക്ഷ​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കേ​സി​ൽ ദി​ലീ​പി​നെ​തി​രേ തു​ട​ര​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നേ​ര​ത്തെ പ്രോ​സി​ക്യൂ​ഷ​ൻ വി​ചാ​ര​ണ കോ​ട​തി​യി​ലും അ​പേ​ക്ഷ നൽകിയിരുന്നു.

കോ​വി​ഡ് ഉ​ൾ​പ്പ​ടെ​യു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് കേ​സി​ന്‍റെ വി​ചാ​ര​ണ നീ​ട്ടി​വ​യ്ക്കാ​ൻ മു​ൻ​പ് മൂ​ന്ന് ത​വ​ണ സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. വി​ചാ​ര​ണ​യ്ക്ക് സ​മ​യം തേ​ടി ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ എത്തുന്നത്.

Eng­lish Sum­ma­ry: The gov­ern­ment has asked the court to adjourn the tri­al in the case

You may like this video also

Exit mobile version