Site iconSite icon Janayugom Online

ഉ​ക്രെ​യ്നി​ൽ ഇ​നി​യും ഇ​ന്ത്യ​ക്കാ​ര്‍ കുടുങ്ങികിടക്കുന്നതായി സര്‍ക്കാര്‍

യു​ദ്ധ​ഭൂ​മി​യാ​യ ഉ​ക്രെ​യ്നി​ൽ ഇ​നി​യും ഇ​ന്ത്യ​ക്കാ​രു​ണ്ടെ​ന്ന് സ​ർ​ക്കാ​ർ. ഉ​ക്രെ​യ്നി​ൽ ഇ​രു​പ​തോ​ളം ഇ​ന്ത്യ​ക്കാ​രു​ണ്ടെ​ന്നും അ​വ​രെ ഒ​ഴി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ഓ​പ്പ​റേ​ഷ​ൻ ഗം​ഗ​യു​ടെ ഭാ​ഗ​മാ​യി വി​മാ​ന​ങ്ങ​ൾ അ​യ​ക്കു​മെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ വ​ക്താ​വ് അ​രി​ന്ദം ബാ​ഗ്ചി പറഞ്ഞു.

ഉ​ക്രെ​യ്നി​ലെ ഖേ​ഴ്സ​ണി​ൽ ഇ​ന്ത്യ​ക്കാ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ഇ​വ​ർ​ക്ക് സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ൽ​കി​വ​രി​ക​യാ​ണ്. ഓ​പ്പ​റേ​ഷ​ൻ ഗം​ഗ അ​വ​സാ​നി​ച്ചി​ട്ടി​ല്ലെന്നും ഉ​ക്രെ​യ്നി​ൽ​നി​ന്നും മ​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ​വ​രെ​യും സ​ഹാ​യി​ക്കു​മെ​ന്ന് അ​രി​ന്ദം ബാ​ഗ്ചി അറിയിച്ചു.

ഉ​ക്രെ​യ്നി​ലെ കീ​വ്, കാ​ർ​കീ​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​രെ സ​ർ​ക്കാ​ർ ഇ​തു​വ​രെ ഒ​ഴി​പ്പി​ച്ചു. ഇ​ന്ത്യ​യു​ടെ ന​യ​ത​ന്ത്ര ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് റ​ഷ്യ​യും ഉ​ക്രെ​യ്നും ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കാ​ൻ മാ​നു​ഷി​ക ഇ​ട​നാ​ഴി തുറന്നിരുന്നു.

eng­lish sum­ma­ry; The gov­ern­ment says Indi­ans are still trapped in Ukraine

you may also like this video;

Exit mobile version