എഐവൈഎഫ് അട്ടപ്പാടി മണ്ഡല കൺവെൻഷൻ അഗളി സി പി ഐ ഓഫീസിൽ സിപിഐ ജില്ല അസി. സെക്രട്ടറി പൊറ്റശ്ശേരി മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. എ ഐ വൈ എഫ് അട്ടപ്പാടി മണ്ഡലം സെക്രട്ടറി അരുൺ ഗാന്ധി സ്വാഗതവും പ്രസിഡന്റ് കാർത്തിക് അധ്യക്ഷതയും വഹിച്ചു. ജില്ലാ പ്രസിഡന്റ് പി നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. സിപിഐ ജില്ലാ എക്സി.അംഗം സി രാധാകൃഷ്ണൻ, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ, സിപിഐ മണ്ഡലം സെക്രട്ടറി ഡി രവി, അസി. സെക്രട്ടറി കെ ആർ രവീന്ദ്രദാസ്, സെക്രട്ടറിയേറ്റ് അംഗം പിജി ബാബു തുടങ്ങിയവർ സംസാരിച്ചു. കോട്ടത്തറയിൽ നിന്നും ആനക്കട്ടി വരെയുള്ള അന്തർ സംസ്ഥാന പാതയുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കണ്ടില്ലെങ്കിൽ പ്രത്യക്ഷ സമരത്തിന് ഇറങ്ങാമെന്നും കൺവൻഷൻ തീരുമാനിച്ചു. ഭാരവാഹികളായി മുരുകേഷ് ചെറുനാലി (പ്രസിഡന്റ്), കെ സി ഷിനോജ് (സെക്രട്ടറി), രഞ്ജിത്ത് സി ആർ, അലി സി കെ (ജോയിൻ സെക്രട്ടറിമാര്‍), പ്രജ, വിഷ്ണു (വൈസ് പ്രസിഡന്റുമാര്‍) എന്നിവരെ തിരഞ്ഞെടുത്തു.
ലഹരിയില്‍ നിന്ന് യുവത്വങ്ങളെ രക്ഷിക്കാനുള്ള സമഗ്ര പദ്ധതി സര്‍ക്കാര്‍ നടപ്പാക്കണം; എ ഐ വൈ എഫ്

