യഹോവ സാക്ഷികളുടെ കൺവെൻഷനിടെയുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും സമഗ്രമായ അന്വേഷണം തുടരും. ഡിജിപി അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കളമശേരിയിലെ എറണാകുളം ഗവ. മെഡിക്കൽ കോള ജ് ആശുപത്രി, പാലാരിവട്ടത്ത് എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രി, കാക്കനാട് സൺറൈസ് ആശുപത്രി, രാജഗിരി ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. മന്ത്രിമാരായ വീണാ ജോർജ്, കെ രാജൻ, പി രാജീവ്, റോഷി അഗസ്റ്റിൻ, വി അബ്ദുൽ റഹ്മാൻ, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, ഡിജിപി ഡോ. ഷേഖ് ദർവേഷ് സാഹിബ്, എഡിജിപി എം ആർ അജിത് കുമാർ തുടങ്ങിയവരും മുഖ്യമന്ത്രിയെ അനുഗമിച്ചു.
സ്ഫോടനത്തില്‍ ഇതുവരെ മൂന്നുപേരാണ് മരിച്ചത്. സംഭവസ്ഥലത്ത് മരിച്ച സ്ത്രീയെയും തിരിച്ചറിഞ്ഞു. പെരുമ്പാവൂര്‍ കുറുപ്പംപടി സ്വദേശി ലയോണ പൗലോസ് (60) ആണ് മരിച്ചതെന്ന് ബന്ധുക്കളെത്തി സ്ഥിരീകരിച്ചു. തൊടുപുഴ സ്വദേശിനി കുമാരി (53), വിദ്യാർത്ഥിനിയായ മലയാറ്റൂർ സ്വദേശി ലിബിന (12) എന്നിവരാണ് മരിച്ച മറ്റ് രണ്ടുപേര്‍.
English Summary: The government will bear the medical expenses
You may also like this video