Site iconSite icon Janayugom Online

ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ വീട്ടുവീഴ്ചയില്ലാതെ സർക്കാർ നടപടി സ്വീകരിക്കും; ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ സർക്കാർ വീട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്ക് എല്ലാ ജില്ലകളിലും മൊബൈൽ ലാബ് ഉള്ള ഏക സംസ്ഥാനം കേരളമാണ്.

സംസ്ഥാനത്ത് വിവിധ തരത്തിലുള്ള പരിശോധനകൾ തുടരുകയാണ്. ഹോട്ടലുകളെ ഗ്രേഡ് ചെയ്തിട്ടുണ്ടെന്നും ശുചിത്വമില്ലാത്ത ഭക്ഷണം വിളമ്പുന്ന ഹോട്ടലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിൻറെ ഭാഗമായി സംസ്ഥാനത്തെ ഹോട്ടലുകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് നേരത്തെ ഹൈജീൻ സ്റ്റാർ സർട്ടിഫിക്കറ്റ് ലഭ്യമാക്കി തുടങ്ങിയിരുന്നു. ആകെ 673 സ്ഥാപനങ്ങളാണ് ഹൈജീൻ സർട്ടിഫിക്കറ്റിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് തെരഞ്ഞടുത്തത്.

Eng­lish summary;The gov­ern­ment will take action with­out fail on food secu­ri­ty; Health Minister

You may also like this video;

Exit mobile version