തിരുവനന്തപുരം ആറ്റിങ്ങലിൽ എട്ടുവയസുകാരിയെ പിങ്ക് പൊലീസ് പരസ്യവിചാരണ ചെയ്ത സംഭവത്തിൽ നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവിനെതിരായ സർക്കാരിന്റെ അപ്പീൽ ജൂൺ മൂന്നിലേക്ക് മാറ്റി. സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അപ്പീൽ ജൂൺ മാസത്തിലേക്ക് മാറ്റിയത്.
ചെയ്യാത്ത കുറ്റത്തിന് പരസ്യ വിചാരണ നേരിട്ട എട്ടുവയസുകാരിക്ക് നഷ്ട പരിഹാരം നൽകാനാവില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. ഉദ്യോഗസ്ഥയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ചയ്ക്ക് സർക്കാരിന് നഷ്ടപരിഹാരം നൽകാനാവില്ലെന്ന നിലപാടിലാണ് സർക്കാർ. ആറ്റിങ്ങലിലാണ് മോഷണം ആരോപിച്ച് അച്ഛനെയും മകളെയും അപമാനിച്ച സംഭവം നടന്നത്.
English summary;The government’s appeal against the Pink Police’s public hearing on an eight — year — old girl has been postponed
You may also like this video;