Site iconSite icon Janayugom Online

അഞ്ച് ബില്ലുകളിൽ ഗവർണർ ഒപ്പിട്ടു

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളിൽ ഗവർണർ ഒപ്പിട്ടു. കേരള തദ്ദേശ സ്വയംഭരണ പൊതുസർവീസ് ബിൽ, കേരള മാരീടൈം ബോർഡ് (ഭേദഗതി) ബിൽ, പ്രവാസി ക്ഷേമനിധി ബോർഡിൽ പിഎസ്‌സി നിയമനം ഉറപ്പാക്കുന്ന കേരള പിഎസ്‌സി രണ്ടാം ഭേഗതി ബിൽ, ആഭരണത്തൊഴിലാളി ക്ഷേമനിധി ഭേദഗതി ബിൽ, കേരള ധന സംബന്ധമായ ഉത്തരവാദിത്ത (ഭേദഗതി) ബിൽ എന്നിവയാണ് ഒപ്പുവച്ചത്.
കഴിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ 12 ബില്ലിൽ 11 എണ്ണമാണ് ഗവർണറുടെ അനുമതിക്കായി നൽകിയിരുന്നത്. കേരള ലോകായുക്ത ഭേദഗതി ബിൽ, സര്‍വകലാശാല നിയമങ്ങള്‍ (ഭേദഗതി) ബില്‍, കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗരപ്രദേശ വികസനവും (ഭേദഗതി) ബിൽ, പൊതുമേഖലയിലെ പിഎസ്‌സിക്കുവിട്ടത് ഒഴികെയുള്ള മുഴുവൻ നിയമനങ്ങളും പ്രത്യേക സെലക്ഷൻ ബോർഡിന് വിടുന്ന കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷനും റിക്രൂട്ട്മെന്റും ബോർഡ് ബിൽ, മലപ്പുറം ജില്ലാ ബാങ്കിന്റെ ലയന നടപടി പൂർത്തീകരണ സമയക്രമം ദീർഘിപ്പിക്കുന്ന കേരള സഹകരണ സംഘം (രണ്ടാം ഭേദഗതി) ബിൽ, കാലഹരണപ്പെട്ട നിയമങ്ങളും വ്യവസ്ഥകളും ഒഴിവാക്കാനുള്ള കേരള റദ്ദാക്കലും ഒഴിവാക്കലും ബിൽ എന്നിവയാണ് ഗവർണർ ഒപ്പിടാനുള്ളത്. കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണ മിശ്രിതം (ഉല്പാദനവും വില്പനയും നിയന്ത്രിക്കൽ) ഭേദഗതി ബിൽ നിയമസഭ സെലക്ട് കമ്മിറ്റിക്ക് വിട്ടിരുന്നു. 

Eng­lish Sum­ma­ry: The gov­er­nor signed five bills

You may like this video also

Exit mobile version