Site iconSite icon Janayugom Online

കാട്ടാന ആക്രമണത്തില്‍ മരിച്ച അഞ്ചുവയസുകാരിയുടെ മുത്തച്ഛന്‍ കുഴഞ്ഞു വീണ് മ രിച്ചു

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച അഞ്ചു വയസുകാരിയുടെ മുത്തച്ഛന്‍ കുഴഞ്ഞുവീണു മരിച്ചു. പുത്തന്‍ച്ചിറ സ്വദേശ് ജയനാണ് വീട്ടില്‍ കുഴഞ്ഞുവീണു മരിച്ചത്. കൊച്ചുമകളോടൊപ്പം ഉണ്ടായിരുന്ന ജയന് കാലിന് പരിക്കേറ്റിരുന്നു. മാള പുത്തന്‍ചിറ സ്വദേശിനിയായ അഞ്ചു വയസുള്ള ആഗ്‌നിമിയാണ് കാട്ടാനയുടെ അക്രമണത്തില്‍ മരിച്ചത്. 

കുട്ടിയുടെ അച്ഛന്‍ നിഖിലിനും മുത്തച്ഛന്‍ ജയനും ഒപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. മുത്തശ്ശിയുടെ മരണാനന്തര ചടങ്ങിന് വേണ്ടി ഇവര്‍ അതിരപ്പള്ളിയില്‍ എത്തിയത്. വീടിന് സമീപം നിന്ന് മാറിയാണ് ഒറ്റയാനെ കണ്ടെത്തിയത്. ആന ബൈക്കിന് നേരെ എത്തിയതോടെ മൂവരും ചിതറിയോടുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അച്ഛന്‍ നിഖിലിനും മുത്തച്ഛന്‍ ജയനും പരിക്കേറ്റിരുന്നു. 

Eng­lish Summary:The grand­fa­ther of a five-year-old girl who died in a wild attack col­lapsed and died
You may also like this video

Exit mobile version